ആർത്തവ അവധിയും പ്രസവ അവധിയും അനുവദിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ച് മഹിളാ അസോസിയേഷൻ


പട്ടിക്കാട്. ആർത്തവ അവധിയും പ്രസവ അവധിയും അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് പീച്ചി, പാണഞ്ചേരി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ആഹ്ലാദ പരിപാടി സംഘടിപ്പിച്ചു. അസോസിയേഷൻ മേഖലാ പ്രസിഡൻറ് സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. പീച്ചി മേഖല പ്രസിഡണ്ട് അജിത മോഹൻദാസ്, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments