പട്ടിക്കാട്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. മണ്ഡലം ഓഫീസിൽ നടന്ന പരിപാടി കെപിസിസി അംഗം ലീലാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സി.വി ജോസ്, പ്രവീൺ രാജു, ശ്രീജു സി എസ്, റീന മേരി, കെ ചാക്കുണ്ണി, കെ ബി ലിബീഷ്, ജിഫിൻ ജോയ്, കെ എം പൗലോസ്, കെ രാമകൃഷ്ണൻ , സജി താന്നിക്കൽ, എ സി മത്തായി, സാലി തങ്കച്ചൻ, തിമോത്തി പാർലിക്കാടൻ എന്നിവർ നേതൃത്വം നൽകി.


0 Comments