പട്ടിക്കാട്. രാജ്യത്തിന്റെ മതേതരത്വത്തിന് എതിരെ ഏത് സംഘടന പ്രവർത്തിച്ചാലും അതിനെ ശക്തമായി തന്നെ എഐവൈഎഫ് എതിർക്കുമെന്ന് പി. സന്തോഷ് കുമാർ എംപി. എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് പരിപാടി ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
റവന്യൂ മന്ത്രി കെ. രാജൻ മതേതര ഐക്യ ദീപം തെളിയിച്ചു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി പി.എസ്. അഖിൽ, ജില്ലാ കമ്മിറ്റി അംഗം സനിൽ വാണിയമ്പാറ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ എക്‌സി. അംഗം ടി. പ്രദീപ്കുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി. റെജി, ജില്ലാ കൗൺസിൽ അംഗം ടി.ആർ. രാധാകൃഷ്ണൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കനിഷ്‌ക്കൻ വല്ലൂർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ.എ. അഖിലേഷ്, ജില്ലാ പ്രസിഡന്റ് അർജ്ജുൻ മുരളീധരൻ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ.കെ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.


0 Comments