കൂട്ടാല: കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റ അക്കാദമിയുടെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ 53 മത് ജന്മദിന അനുസ്മരണവും ബാഡ്മിന്റൺ ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കലാഭവൻ മണി അനുസ്മരണം അക്കാദമി രക്ഷാധികാരി കെ എസ് മണിവർണ്ണൻ നിർവഹിച്ചു.
അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ റിഷി പൽപ്പു മുഖ്യാതിഥിയായിരുന്നു. കലാഭവൻ മണിയുടെ ഓർമ്മ ദിനത്തിന്റെ ഭാഗമായി നൂറോളം അമ്മമാർക്ക് ചടങ്ങിൽ വെച്ച് സെറ്റ് സാരി നൽകുകയും ചെയ്തു.
2022-2023 വർഷത്തെ ലീഗ് വിന്നേഴ്‌സ് ട്രോഫി അഭിലാഷ് കെ.സി & സതീഷ് കെ.വി എന്നിവരും, റണ്ണേഴ്‌സ് ട്രോഫി നിതിഷ് കെ.വി & കാർത്തിക് മാളക്കാരൻ എന്നിവരും മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ജിന്റോ & ടിബിൻ എന്നിവരും ഏറ്റുവാങ്ങി.
അക്കാദമിയിലെ താരങ്ങളായ കേരളോത്സവത്തിലെ ബ്ലോക്ക് വിജയികളായ സഞ്ജു തോമസ്, നിക്‌സൺ പി.ഡി, പാണഞ്ചേരി പഞ്ചായത്ത് വിജയികളായ രഞ്ജു വർഗീസ് & നിതിഷ് രാജു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ മലബാർ ഗോൾഡ് ഡയറക്ടർ അനിൽ, നാഷണൽ ബാഡ്മിന്റൺ പ്ലെയർ സേവിയർ റാഫേൽ, ജയൻ രായിരത്ത്, പുത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിനോ തമ്പി, കെ വി മണി, പിന്റോ എന്നിവർ പ്രസംഗിച്ചു


0 Comments