പീച്ചിയിലെ ജലശുദ്ധീകരണ പ്ലാന്റ് ശുചീകരിച്ചു


പീച്ചി. പീച്ചിയിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളിമാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പ്ലാന്റ് ശുചീകരിച്ചു ജലവിതരണം പൂർവ്വസ്ഥിതിയിലാക്കി പരിഹരിച്ചെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ പീച്ചിയിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് ചെളി മാലിന്യം, പ്ലാസ്റ്റിക് നൂൽ, ഓയിൽ തുടങ്ങിയവ കലർന്നത്. പീച്ചി ഡാമിലെ വലതുകര കനാലിന്റെ വാൽവിൽ നിന്നും മൂന്ന് മീറ്റർ താഴെ സ്ഥാപിച്ചിരിക്കുന്ന സ്ലൂയിസ് വാൽവിൽ നിന്ന് വെള്ളമെടുത്ത് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് പാണഞ്ചേരി പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. 

എന്നാൽ വലതുകര കനാൽ തുറന്നപ്പോൾ വെള്ളത്തിൽ ഇരുമ്പിന്റെ അംശം വളരെ കൂടുകയും ചെയ്തു. ഇത് മൂലമാണ് പാണഞ്ചേരി പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ചെളി നിറഞ്ഞ കുടിവെള്ളം ലഭിച്ചിരുന്നത്. ലൈൻ സ്‌കവറിങ് ചെയ്തും ടാങ്ക്/പ്ലാന്റ് എന്നിവ ശുചീകരിച്ചുമാണ് ഇപ്പോൾ വൃത്തിയാക്കിരിക്കുന്നത്. 

കേരള വാട്ടർ അതോറിറ്റിയുടെ പീച്ചിയിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും വിതരണം ചെയ്യുന്ന കുടിവെളളത്തിൽ ചെളിയും, മാലിന്യവും, പ്ലാസ്റ്റിക് നൂൽ, ഓയിൽ തുടങ്ങിയവയുടെ സാന്നിദ്ധ്യവും ഉള്ളതായി പരാതി ഉയർന്നിരുന്നു.


Post a Comment

0 Comments