കെവിവിഇഎസ് പീച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സി.എം. ജോർജ് അനുസ്മരണം നടത്തി


പീച്ചി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവായ സി എം ജോർജ് അനുസ്മരണം പീച്ചി യുണിറ്റിന്റെ നേത്യത്തിൽ ആചരിച്ചു. വിലങ്ങന്നൂരിലെ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് വർഗീസ് പറേക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. യുണിറ്റ് ജനറൽ സെക്രട്ടറി സജി താന്നിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരികൾക്ക് നേരെ അധികൃതർ നടത്തുന്ന തെറ്റായ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ശബ്ദമുയർത്താനും ചെറുത്തുനിൽക്കുവാനും വ്യാപാരി സമൂഹത്തെ പഠിപ്പിച്ചത് സി എം ജോർജിനെ പോലുള്ള വ്യക്തിത്വങ്ങൾ ആണെന്ന് അധ്യക്ഷ പ്രസംഗത്തിൽ സജി താന്നിക്കൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാജി പീറ്റർ വനിതാ വിങ് പ്രസിഡന്റ് ജോയ്‌സി, സജി വെള്ളമുണ്ടക്കൽ, കുമാരൻ കോഴിപറമ്പിൽ സുബി തോമസ്, അബി, ദാനിയേൽ, സുമതി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments