ഇലവുംതറപ്പിൽ കുടുംബയോഗം ചേർന്നു


വിലങ്ങന്നൂർ. ഇലവുംതറപ്പിൽ കുടുംബയോഗത്തിന്റെയും പുതുവത്സരാഘോഷ പരിപാടികളുടെയും ഉദ്ഘാടനം ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.  2018ന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നുവന്ന ദമ്പതികൾക്ക് സ്വീകരണം നൽകി. ഉപഹാരങ്ങൾ സമ്മാനിച്ചു.ജനുവരി 11ന് ഇലവുംതറപ്പിൽ മത്തായി ഷാജിയുടെ വസതിയിൽ വെച്ചു നടന്ന പരിപാടിയിൽ  കുടുംബയോഗം പ്രസിഡന്റ് ഷാജി ഇലവുംതറപ്പിൽ, ഇലവുംതറപ്പിൽ കുടുംബാംഗങ്ങളായ ബേബി, ജോർജ്, ഗിഫ്റ്റി ഷാജി, ജെയ്‌സൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.



Post a Comment

0 Comments