മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് ഒപി ഉടൻ


തൃശ്ശൂർ മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് ഒപി ഉടൻ ആരംഭിക്കും. പാലിയേറ്റീവ് കെയർ നോഡൽ ഓഫീസർ ഡോ: അജയൻ പി വി, വേദനരഹിത ആശുപത്രി നോഡൽ ഓഫീസർ ഡോ ബാബുരാജ് സി എന്നിവരുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് ഒ പി ആരംഭിക്കുക. ജില്ലക്കകത്തും പുറത്തുമുള്ള രോഗികൾക്ക് സഹായമെത്തിക്കാനാകും വിധമാണ് രൂപകല്പന. ഒപിയിൽ ഡോക്ടർമാർക്ക് പുറമെ കൗണ്‌സിലർ, സൈക്കോളജിസ്‌റ്, ഫാർമസി എന്നിവ കൂടി ആദ്യഘട്ടത്തിൽ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടം ഫെബ്രുവരി ഒന്നിന്ന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ജനുവരി 15ന് പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ചാണ് തീരുമാനം.



Post a Comment

0 Comments