ദുരിത യാത്രയ്ക്ക് ആശ്വാസം: താളിക്കോട് റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സടക്ക് യോജന പദ്ധതിയുടെ അനുമതി


പട്ടിക്കാട്. പാണഞ്ചേരിയിൽ നിന്നും ആരംഭിച്ച് താളിക്കോട് കോമ്പാറ വഴി ചെമ്പൂത്രയിൽ അവസാനിക്കുന്ന റോഡ് പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് പൂർത്തിയാക്കാൻ അനുമതിയായി. അഞ്ചര കിലോമീറ്റർ ദൂരത്തിലാണ് പണികൾ പൂർത്തീകരിക്കുക. സാങ്കേതിക തടസ്സങ്ങൾ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയും ഇത് പ്രദേശത്തെ ജനങ്ങളുടെ ഇതുവഴിയുള്ള യാത്ര ദുരതത്തിലാക്കുകയും ചെയ്തിരുന്നു. ഇതിനൊരു ആശ്വാസമാകുമെന്ന സന്തോഷത്തിലാണ് പ്രദേശവാസികളെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ പണികൾ ഉടൻ ആരംഭിക്കുമെന്ന് മെമ്പർ പറഞ്ഞു.



Post a Comment

0 Comments