പട്ടിക്കാട്. വൃത്തിയുള്ള നവകേരളം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് പാണഞ്ചേരിയിൽ തുടക്കമായി. ചെമ്പൂത്ര പാടത്തിന് സമീപം നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സാക്ഷരത യജ്ഞത്തിന് നൽകിയ പ്രാധാന്യം വലിച്ചെറിയൽ മുക്ത കേരളം എന്ന സംസ്ഥാന സർക്കാരിൻറെ പുതിയ പദ്ധതിക്കും നൽകണമെന്ന് കെ വി സജു പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments