'മാമ്പൂക്കൾ' കുടുംബ സംഗമം നടത്തി


വിലങ്ങന്നൂർ. സൗഹൃദ കൂട്ടായ്മയായ 'മാമ്പൂക്കളുടെ' കുടുംബ സംഗമവും പുതുവത്സര ആഘോഷവും ജനുവരി 1ന് പീച്ചി ഹൗസിൽ വെച്ച് നടത്തി. അക്ഷിത് മോഹൻ ഉദ്ഘാടനം ചെയ്തു. മാമ്പൂക്കൾ കൂട്ടായ്മയുടെ പ്രസിഡന്റ് വർഗീസ് പാറേക്കാടൻ അധ്യക്ഷത വഹിച്ചു. 

സമൂഹത്തിൽ പലതരത്തിലുള്ള വിഭാഗീയതകളും ഭിന്നിപ്പുകളും വർധിച്ചുവരുമ്പോൾ വലിപ്പച്ചെറുപ്പങ്ങളില്ലാത്ത, ഉപാധികളില്ലാത്ത സൗഹൃദ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന നിർമ്മൽ അലക്‌സ്, അമൽ മോഹൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. കൂട്ടായ്മയിലെ മുഴുവൻ കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളും കലാപ്രകടനങ്ങളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സെക്രട്ടറി വിൽസൺ ചാക്കോ, ട്രഷറർ കെ.ബി. മോഹനൻ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments