പട്ടിക്കാട്. പീച്ചി പോലീസ് സ്‌റ്റേഷന് സമീപം കാർപേട്ടയിലെ മരത്തിൽ പ്രാണിയുടെ ആക്രമണം. കഴിഞ്ഞ ദിവസം മഞ്ഞക്കുന്നിൽ റിപ്പോർട്ട് ചെയ്ത സൈക്ലോപെൽറ്റ സിക്കിഫോളിയ എന്ന പേരിൽ അറിയപ്പെടുന്ന പ്രാണിയാണ് ഇവിടെയും ഉള്ളത് എന്നാണ് കെഎഫ്ആർഐ അധികൃതർ നൽകിയ വിവരം. രണ്ടിടത്തും ഉങ്ങ് മരത്തിലാണ് ഇവ പറ്റിപ്പിടിച്ച് ഇരിക്കുന്നത്. മഞ്ഞക്കുന്നിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രാണികൾ കാർപേട്ടയിലെ മരത്തിൽ ഉണ്ട്. മരം ഉണങ്ങുന്നുമുണ്ട്. മഞ്ഞക്കുന്നിൽ ഇവയെ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഡിനിഡോറിഡേ കുടുംബത്തിലെ ഒരു തരം പ്രാണിയാണ് ഇവയെന്ന് വിദഗ്ധർ പറയുന്നു. ഇവ അപകടകാരികൾ അല്ല എന്നാണ് അവരുടെ അഭിപ്രായം. കെഎഫ്ആർഐ അധികൃതർ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തിവരുന്നുണ്ട്.


0 Comments