തൃശൂർ. ഓൾ ഇൻഡ്യാ വ്യാപാരി വ്യവസായി കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. തൃശ്ശൂർ ഹൈറോഡിൽ ജില്ലാ പ്രസിഡൻറ് തോമസ് പല്ലൻ പതാക ഉയർത്തി. റിപ്പബ്ലിക് ദിന ആഘോഷവും വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംസ്ഥാന പ്രസിഡൻറ് ജോയ് ദാനിയേൽ നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റോയ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി മോഹന സുന്ദരൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് തലക്കോട്ടുകര, ട്രഷറർ കെ.ബി ജയശ്രീ എന്നിവർ പ്രസംഗിച്ചു.


0 Comments