കേരള വനം വന്യജീവി വകുപ്പിന്റെ കാൽത്തളിർ ഫുട്‌ബോൾ പരിശീലന പരിപാടി


പട്ടിക്കാട്. കേരള വനം വന്യജീവി വകുപ്പ് പാലക്കാട് വൈൽഡ്‌ലൈഫ് സർക്കിളും പീച്ചി വൈൽഡ്‌ലൈഫ് ഡിവിഷനും ചേർന്ന് ഫുട്‌ബോൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒളകര, മണിയൻകിണർ ഊരുകളിലെ ആദിവാസി യുവാക്കൾക്ക് വേണ്ടി കാൽത്തളിർ എന്ന പേരിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8.30ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ പ്രമുഖ ഫുട്‌ബോളർ സി.കെ. വിനീത് പരിപാടി ഉദ്ഘാടനം ചെയ്യും.



Post a Comment

0 Comments