മണ്ണുത്തി. മഹിള കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ശകുന്തള സജീവ് അധ്യക്ഷയായി. പാർട്ടി ഓഫീസിൽ വെച്ചു നടന്ന യോഗത്തിൽ നേതാക്കളായ നിമ്മി റപ്പായി, ബിന്ദു കാട്ടുങ്ങൽ, എം.യു. മുത്തു, ആനി, ബിന്ദു ബിജു, ജിൻസി ഷാജി, ലതിക, ബിന്ദു കുട്ടൻ, ഭവാനി രാജൻ, എന്നിവർ സംസാരിച്ചു. ഫെബ്രുവരി ഏഴിന് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ എല്ലാം മണ്ഡലത്തിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കാനും ഫെബ്രുവരിയിൽ തന്നെ നിയോജകമണ്ഡലം കൺവെൻഷൻ നടത്താനും തീരുമാനമായതായി ലീലാമ്മ തോമസ് പറഞ്ഞു.


0 Comments