പട്ടിക്കാട്. ഗവ എൽപി സ്‌കൂളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉറപ്പ് നൽകുന്ന മൗലിക അവകാശമാണെന്നും അത് വിലക്കാൻ ആർക്കും അധികാരമില്ലെന്നും ആഘോഷ പരിപാടികളിൽ പങ്കെടുത്തു കൊണ്ട് പാണഞ്ചേരി പഞ്ചായത്തംഗം എം.ജെ അനീഷ് പറഞ്ഞു. ഹെഡ്മിസ്ട്രസ് പി.സി. നിർമ്മലാദേവി പി.ടി.എ പ്രസിഡന്റ് പി.ജെ. അജി എന്നിവരും സംസാരിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.


0 Comments