കണ്ണാറ വാർഡിൽ പുതിയ കുടിവെള്ള പൈപ്പ് ലൈൻ വേണം: വാർഡ് മെമ്പർ നിവേദനം നൽകി


കണ്ണാറ. കുടിവെള്ള ക്ഷാമം രൂക്ഷമായ കണ്ണാറ വാർഡിലെ വെറ്റിലപ്പാറ, ഒരപ്പൻപാറ പ്രദേശങ്ങളിൽ കേരള വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ രേഷ്മ സജീഷ്,  വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർ ജസ്സിൽ തങ്കച്ചന് നിവേദനം നൽകി. പ്രദേശത്ത് ജലനിധിയുടെ കുടിവെള്ളത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. കനാൽ വെള്ളം ലഭ്യമായിരുന്നത് താൽക്കാലിക പരിഹാരം ആയിരുന്നെങ്കിലും ഒരു ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് ഈ മേഖലകളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അവശ്യപ്പെട്ടിട്ടുള്ളത്. ജലജീവൻ മിഷൻ പദ്ധതിപ്രകാരം പുതിയ ലൈൻ സ്ഥാപിക്കുന്നിടത്ത് പുതിയ കണക്ഷനുകൾ നൽകാൻ സാധിക്കും. നിലവിൽ നൂറിൽ അധികം കണക്ഷനുകൾ ജലജീവൻ മിഷൻ പദ്ധതി പ്രകാരം നൽകാൻ വാർഡിൽ സാധിച്ചിട്ടുണ്ടെന്ന് മെമ്പർ പറഞ്ഞു.


Post a Comment

0 Comments