ആദിവാസി ഊരിലെ യുവാക്കൾക്ക് ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു

പ്രശസ്ത ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ. വിനീത് പരിപാടി ഉദ്ഘാടനം ചെയ്യുന്നു

പീച്ചി. വന വികാസ ഏജൻസിയുടെ നേതൃത്വത്തിൽ ഒളകര, മണിയൻകിണർ ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. 

കണ്ണമ്പ്ര പഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി. എം. പ്രഭു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ. വിനീത് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ഫുട്‌ബോൾ താരം റിനോ ആന്റോ വിശിഷ്ടാതിഥിയായി. കണ്ണമ്പ്ര പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പി. സോമസുന്ദരം ടീമംഗങ്ങൾക്ക് സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്തു. 

ഒളകര ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.പി.സുനിൽകുമാർ, മണിയൻ കിണർ ഊര്മൂപ്പൻ എം.എ. കുട്ടപ്പൻ, മണിയൻകിണർ ഇഡിസി ചെയർമാൻ അനിൽ, ഒളകര ഇഡിസി ചെയർമാൻ ബിനു എം.ആർ, കോച്ച് പ്രതാപൻ, മണിയൻ കിണർ ഇഡിസി സെക്രട്ടറി സി.എ. താജുദ്ദീൻ, ഒളകര ഇഡിസി.സെക്രട്ടറി എം.എം. അജീഷ്, പീച്ചി വാഴാനി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുമു സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments