കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐ.എം പ്രതിഷേധ ധർണ്ണ നടത്തി


പട്ടിക്കാട്. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്ന ജനവിരുദ്ധ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത് എന്നാരോപിച്ച് സി.പി.ഐ.എം പാണഞ്ചേരി ലോക്കൽ കമ്മിറ്റി റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പട്ടിക്കാട് സെന്ററിൽ നടന്ന പരിപാടി സി.പി.ഐ.എം തൃശൂർ ജില്ല കമ്മിറ്റി അംഗം പി.എ. ബാബു ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള നീക്കമാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടത്തുന്നതെന്നും മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെ സർക്കാർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് താടിക്കാരൻ,  മാത്യു നൈനാൻ, സാവിത്രി സദാനന്ദൻ, സി.പി വില്യംസ്, കെ.വി ചന്ദ്രൻ, സി.എം ദാമോദരൻ, പി.വി സുദേവൻ, ഇ. ടി.ജലജൻ, പി.പി സരുൺ, കെ.കെ. ഷൂജൻ, പി.ജെ. അജി എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments