കണ്ണാറ. കേരളത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമ പ്രവർത്തനങ്ങൾ മുടക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ചന്ദ്രശേഖരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ണുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ, കെ.വി. അനിത, ഇ.എം. വർഗീസ്, വി.സി.സുജിത്ത് എന്നിവർ പ്രസംഗിച്ചു.


0 Comments