മുടിക്കോട്. വാർഡ് 23ൽ ആറാംകല്ല് ബസ്‌റ്റോപ്പിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആരിഫ റാഫി, ബ്ലോക്ക് മെമ്പർ സുമിനി കൈലാസ്, വാർഡ് വികസന സമിതി കൺവീനർ ശിവപ്രശോഭ് എന്നിവർ പ്രസംഗിച്ചു. പുതുവത്സരത്തിന് മുന്നോടിയായി വിവിധ വികസന പ്രവർത്തനങ്ങൾ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയതായി വാർഡ് മെമ്പർ പറഞ്ഞു. വാർഡ് വികസന സമിതി, തൊഴിലുറപ്പ്, കുടുംബശ്രീ, ബാലസഭ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ മന്ത്രിക്ക് ഉപഹാരം നൽകി.


0 Comments