വിലങ്ങന്നൂർ. അപൂർവ്വ രോഗബാധിതയായ പ്രവീണക്ക് സഹായഹസ്തമായി ബൈക്കർ ബോയ്‌സ് വിലങ്ങന്നൂർ ഓഫ് റോഡ് ബൈക്ക് റേസിംഗ് നടത്തി. പീച്ചി പോലീസ് എസ്‌ഐ എ.ഒ. ഷാജി ഫ്‌ലാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, അജിത മോഹൻദാസ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
വാശിയേറിയ മത്സരത്തിൽ നോവേഴ്‌സ് റൗണ്ടിൽ ഒന്നാം സ്ഥാനം അബ്ദുൾ ഹക്ക് 5000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം അരുൺ 2500 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം നിധീഷ്് 1000 രൂപയും ട്രോഫിയും കരസ്ഥമാക്കി. ബിഗ്‌നേഴ്‌സ് റൗണ്ടിൽ ഗൗതം ഒന്നാം സ്ഥാനം 5000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം വിഷ്ണു സച്ചിൻ 2500 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം പ്രിൻസ് 1000 രൂപയും ട്രോഫിയും കരസ്ഥമാക്കി. 100 സിസി ഇനത്തിൽ ഒന്നാം സ്ഥാനം അരുൺ അപ്പു 2500 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം ഗോപാലൻ 1500 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം വിഷ്ണു 1000 രൂപയും ട്രോഫിയും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ നിർവ്വഹിച്ചു. മത്സരങ്ങൾക്ക് സാബു, ലിജിൻ ജോഷി, കുരിയാക്കോസ് ഫിലിപ്പ്, കൃപ കോട്ടുവാല, ഷാജി പീറ്റർ, ഷിബു പീറ്റർ, അനീഷ് പീച്ചി എന്നിവർ നേതൃത്വം നൽകി.

.jpeg)

0 Comments