പട്ടിക്കാട്: ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രം മകരചൊവ്വ മഹോത്സവ ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. കൊടിയേറ്റം മുതൽ മകരചൊവ്വ വരെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ഉദ്ഘാടന പരിപാടിയിൽ ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനക്കൽ ഡോക്ടർ മുരളീകൃഷ്ണൻ നമ്പൂതിരി ആദ്യ തിരി തെളിയിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ കളക്ടർ ഹരിതാ വി. കുമാർ നിർവഹിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.കെ. രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, പ്രശസ്ത സീരിയൽ താരങ്ങളായ അഖിൽ ആനന്ദ്, സ്‌നിഷ ചന്ദ്രൻ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
സംസ്ഥാന തല കായികമേളയിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും നേടിയ അശ്വതി മനോജ്, ജില്ലാതല സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ പ്രയാഗ് പി.ആർ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്, ക്ഷേത്രം ഭരണസമിതി സെക്രട്ടറി പി ആർ കണ്ണൻ, പഞ്ചായത്തംഗം ജയകുമാർ ആദംകാവിൽ, ക്ഷേത്രം ഭരണസമിതി അംഗം ഗിരിജവല്ലഭൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments