സിപിഎം തെക്കുംപാടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി


പട്ടിക്കാട്: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ ലോക്കൽ കമ്മിറ്റികളുടെയും കീഴിലുള്ള ബൂത്ത് കമ്മിറ്റികളിലെ വീടുകളിളിൽ സിപിഎം നേതൃത്വം ഭവന സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി തെക്കുംപാടം 32-ാം നമ്പർ ബൂത്തിലെ വീടുകളിൽ സിപിഎം നേതൃത്വം സന്ദർശിച്ചു. സിപിഎം ഏരിയ കമ്മിറ്റി മെമ്പർ എം.എം. അവറാച്ചൻ, പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, ലോക്കൽ കമ്മിറ്റി സെന്റർ പി.വി സുദേവൻ എന്നിവരാണ് ഭവന സന്ദർശനത്തിന് നേതൃത്വം കൊടുത്തത്.



Post a Comment

0 Comments