വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു


തൃശൂർ. ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് തൃശ്ശൂർ ജില്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തോമസ് പല്ലൻ (പ്രസിഡന്റ്), റോയ് തോമസ് (ജനറൽ സെക്രട്ടറി), ജോസഫ് തലോക്കോട്ടുകര, റോണി കുര്യൻ (വൈസ് പ്രസിഡന്റുമാർ), കെ.ബി. ജയശ്രീ (ട്രഷറർ)എന്നിവരെയാണ് ജില്ലാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ജോയ് ഡാനിയേലിന്റെ സാന്നിധ്യത്തിൽ നടന്ന  വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്. അർഹരായവർക്ക് വിദ്യാഭ്യാസ സഹായം, ചികിൽസാ സഹായം, വീൽചെയർ എന്നിവ നൽകാനും  ഈ മാസം 20 ന് തൃശ്ശൂർ ജെയ്ഹിന്ദ് മാർക്കറ്റിൽ വെച്ച് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ്ജ് മാത്യു, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്  എ. ഫിലിപ്പ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments