പട്ടിക്കാട് ഗവ. സ്‌കൂളുകളിലെ നിർമ്മാണ പ്രവർത്തികൾക്ക് 10 കോടി രൂപ സംസ്ഥാന സർക്കാർ ചിലവിടും: മന്ത്രി കെ രാജൻ


പട്ടിക്കാട്. ഗവ എൽപി സ്‌കൂളിന്റെയും ഹയർസെക്കൻഡറി സ്‌കൂളിന്റെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ സംസ്ഥാന സർക്കാർ ചില വിടുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഗവ എൽ പി സ്‌കൂളിന്റെ 115 ആം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 4 കോടി രൂപ ഹയർസെക്കൻഡറി സ്‌കൂളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും, 3 കോടി രൂപ എൽപി സ്‌കൂളിനും, 3 കോടി രൂപ സ്‌കൂളിന് പുറകിലെ സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.സി. നിർമലാദേവിക്ക് യാത്രയയപ്പും നൽകി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പ്രൊജക്ട് അവതരിപ്പിച്ച അദൈ്വത് സി. അലക്‌സ്, മുഹമ്മദ് അർഫദ് എന്നിവരെ മന്ത്രി ആദരിച്ചു. 

ഡി5 ജൂനിയർ ഫെയിം ശ്രീക്കുട്ടി, പിടിഎ പ്രസിഡൻറ് പി.ജെ അജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത, വാർഡ് മെമ്പർ ആനി ജോയ്, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം.ജെ. അനീഷ്, എസ്എംസി കൺവീനർ പി.എസ് സുനീഷ്, എസ്എംസി മെമ്പർ എം.ആർ. ചന്ദ്രശേഖരൻ മാസ്റ്റർ, എംപിടിഎ പ്രസിഡൻറ് അജിത സുധീഷ്, ഒടിഎ പ്രതിനിധി കെ.വി അന്നക്കുട്ടി, ഒഎസ്എ പ്രതിനിധി പി.വി സുദേവൻ, സീനിയർ അസിസ്റ്റൻറ് പി. നിഷ, സ്റ്റാഫ് സെക്രട്ടറി കെ.കെ ജിന്നി, സ്‌കൂൾ ലീഡർ പിഎസ് ഋതുലക്ഷ്മി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


Post a Comment

0 Comments