പട്ടിക്കാട്. സംസ്ഥാന ക്ഷീര വികസന വകുപ്പിൻറെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 'പടവ് 20023' ന്റെ ഭാഗമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പാണഞ്ചേരി ക്ഷീര സഹകരണസംഘം സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 45നാണ് മന്ത്രി സ്ഥലത്തെത്തിയത്. മിൽമ യറക്ടർ ബോർഡ് അംഗവും സംഘം പ്രസിഡന്റുമായ ഭാസ്‌കരൻ ആദംകാവിൽ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
തുടർന്ന് സഹകരണ സംഘം അംഗങ്ങളുമായി മന്ത്രി ചർച്ച നടത്തുകയും സംഘത്തിൻറെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു വിലയിരുത്തുകയും ചെയ്തു. തുടർന്ന് മന്ത്രിക്ക് സംഘത്തിൻറെ വക ഉപഹാരം നൽകി. എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, ബോർഡ് അംഗങ്ങളായ ഭാസ്‌കരൻ ആദംകാവിൽ, താര ഉണ്ണികൃഷ്ണൻ, സത്യൻ, ഷാജു, തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, അസിസ്റ്റൻറ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്വാളിറ്റി കൺട്രോളർ ഓഫീസർ കവിത ജയൻ, ഡിഒ അരുൺ, സംഘം ബോർഡ് മെമ്പർമാർ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments