തൃശൂർ. ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതുതായി 2240 ലാപ്‌ടോപ് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ വിന്യസിച്ച 10177 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് ഹൈടെക് ലാബുകളിലേക്ക് അഞ്ചുവർഷ വാറണ്ടിയോടെയുള്ള 1600 ലാപ്‌ടോപ്പുകൾ പുതുതായി ലഭ്യമാക്കുന്നത്. ഇതിനുപുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തിയും 640 ലാപ്‌ടോപ്പുകളും സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കും. അഞ്ചുവർഷ വാറണ്ടി തീരുന്ന ലാപ്‌ടോപ്പുകൾക്കും പ്രൊജക്ടറുകൾക്കും രണ്ട് വർഷത്തെ എഎംസി പരിരക്ഷയും കൈറ്റ് ഉറപ്പാക്കും. ഉപകരണങ്ങൾക്ക് പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറന്‌സ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളിലേക്ക് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ www.kite.kerala.gov.in ൽ ലഭ്യമാണ്.

0 Comments