ദേശീയപാതയിലെ മീഡിയ ഓപ്പൺ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത സംഘം സന്ദർശനം നടത്തി


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ മുടിക്കോടിനും വാണിയമ്പാറയ്ക്കും ഇടയിൽ അടയ്‌ക്കേണ്ട മീഡിയ ഓപ്പണുകൾ എതെല്ലാമാണെന്ന് സംയുക്ത സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ 10 മുതലാണ് പരിശോധന ആരംഭിച്ചത്. മുടിക്കോട് മുതൽ വാണിയമ്പാറ വരെ പാലക്കാട് പാതയിലും വാണിയമ്പാറ മുതൽ മുടിക്കോട് വരെ തൃശൂർ പാതയിലുമാണ് സംഘം സന്ദർശിച്ചത്. 

ഈ മേഖലയിലെ പ്രധാനപ്പെട്ട മീഡിയ ഓപ്പണുകൾ അടയ്ക്കാൻ സാധിക്കില്ലെന്ന് പഞ്ചായത്ത് ദേശീയപാത അധികൃതരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി അന്തിമതീരുമാനത്തിൽ എത്തിച്ചേരും.

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, പാണഞ്ചേരി വില്ലേജ് ഓഫീസർ അനിൽ, എൻഎച്ച്എഐ എഞ്ചിനീയർമാരായ അമൽ, അശ്വിൻ, പിആർഒ അജിത് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, എൻഎച്ച്എഐ കൺസൾട്ടൺസ്, ദേശീയപാതയോട് ചേർന്ന് കിടക്കുന്ന വാർഡുകളിലെ മെമ്പർമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.



Post a Comment

0 Comments