വേനൽ കടുക്കുന്നു; ഇടതുകര കനാൽ തുറക്കണം. കേരള കർഷകസംഘം നിവേദനം നൽകി


പീച്ചി. വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പീച്ചി ഇടതുകര കനാലിൽ വെള്ളം തുറന്നു വിടണമെന്ന് കേരള കർഷകസംഘം പീച്ചി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി പീച്ചി ഇറിഗേഷൻ എക്‌സി. ഓഫീസർക്ക്  നിവേദനം നൽകി. വേനൽ കനത്തതോടെ പയ്യനം, ആശാരിക്കാട്, കണ്ണാറ, മാരായ്ക്കൽ, വീണ്ടശ്ശേരി മേഖലകളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കൃഷിക്കുള്ള ജലസേചനത്തിനും വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണ്. അതുകൊണ്ട് അടിയന്തരമായി ഇടതുകര കനാലിലൂടെ വെള്ളം വിടണമെന്ന് കർഷകസംഘം ആവശ്യപ്പെട്ടു. ഇ.എം. വർഗീസ്, എ.ജി. സുബിൻ കുമാർ, കെ.ജി. എൽദോസ്, ഇ.വി. കുര്യാക്കോസ്, ഗംഗാധരൻ, എസ്.വി. മത്തായി, കെ.കെ. സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗം രേഷ്മ സജീഷ്, അജയ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.



Post a Comment

0 Comments