കണ്ണാറ. ക്ലെയർ ജ്യോതി ഇ.എം.എൽ.പി സ്‌കൂളിന്റെ 29-ാം വാർഷികം ആഘോഷിച്ചു. കണ്ണാറ സെൻറ് ജോസഫ് പള്ളി വികാരി ഫാദർ വർഗീസ് കരിപ്പേരി വാർഷികം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ അസി പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ അൻസാ ജോൺ അധ്യക്ഷത വഹിച്ചു. സജീഷ് കുട്ടനല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ നൈസി ചെറിയാൻ, വാർഡ് മെമ്പർ സുശീല രാജൻ, മാനേജർ സിസ്റ്റർ പ്രസ്റ്റി ചാക്കോ, പിടിഎ പ്രസിഡൻറ് ടിനു എൻ.കെ, വൈസ് പ്രസിഡൻറ് വിൻസൻറ് കെ മാത്യു, ലീഡർമാരായ അലീസ അനീഷ്, ആദിദേവ് കിരൺ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.


0 Comments