പട്ടിക്കാട്. ദേശീയപാത വാണിയംപാറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻപിലെ മീഡിയൻ ഓപ്പൺ അടയ്ക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെയാണ് കരാർ കമ്പനി തൊഴിലാളികൾ വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്ന മീഡിയൻ ഓപ്പൺ അടയ്ക്കുന്നതിനു വേണ്ടിയുള്ള പണികൾ ആരംഭിച്ചത്. ഉച്ചയോടെ സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി
നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. കരാർ കമ്പനി പരാതിപ്പെട്ടതിനെ തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രനും സ്ഥലത്തെത്തി. തുടർന്ന് കമ്മീഷണറെയും, ദേശീയപാത പ്രോജക്ട് ഡയറക്ടറെയും ഫോണിൽ ബന്ധപ്പെട്ടു. റവന്യൂ മന്ത്രി കെ രാജൻ സ്ഥലത്തെത്തി കളക്ടറുടെ ചേമ്പറിൽ ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിൽ ചർച്ച നടത്തിയതിനുശേഷം മീഡിയനുകൾ അടയ്ക്കുന്ന കാര്യം തീരുമാനിക്കാം എന്ന് പ്രസിഡൻറ് അറിയിച്ചു അതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ പണികൾ നിർത്തിവച്ചു.



0 Comments