ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ വാർഷികാഘോഷം നടത്തി


പട്ടിക്കാട്. ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിർ സ്‌കൂളിന്റെ വാർഷികാഘോഷം വൈഖാരി 2023 നടത്തി. എം.പി ജോസഫ് ഐഎഎസ് വാർഷികം ഉദ്ഘാടനം ചെയ്തു. സീരിയൽ താരം അഞ്ജുഷ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം മേൽശാന്തി മനീഷ് സി.എം. ഭദ്രദീപം തെളിയിച്ചു. സ്‌കൂൾ ചെയർമാൻ കെ.കെ. രാജേഷ്, കൺവീനർ പ്രവീൺ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, സ്‌കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് രേഖ സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



Post a Comment

0 Comments