റോയ് തോമസിന് നാടിന്റെ അന്ത്യാഞ്ജലി


കണ്ണാറ. ബൈക്ക് അപകടത്തിൽ മരണപ്പെട്ട കോൺഗ്രസ് നേതാവ് റോയ് തോമസിന് നാടിന്റെ അന്ത്യാഞ്ജലി. ഉച്ചതിരിഞ്ഞ് 2.15 ഓടെ റോയ് തോമസിന്റെ ഭൗതികശരീരം പീച്ചി റോഡിൽ നിന്നും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിലാപയാത്രയായി വീട്ടിൽ എത്തിച്ചു. തുടർന്ന് വീട്ടിൽ നിന്നും സംസ്‌കാര ശുശ്രൂഷകൾക്കും പൊതു ദർശനത്തിനുമായി മാരായ്ക്കൽ ഐപിസി എബനേസർ ചർച്ചിലേക്ക് മാറ്റി. വൈകീട്ട് ആറരയോടെ ചവറാംപാടം ബയൂലാ സെമിത്തേരിയിൽ റോയ് തോമസിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. വൻ ജനാവലിയായിരുന്നു റോയ് തോമസിനെ ഒരുനോക്ക് കാണാൻ പൊതുദർശന സ്ഥലത്ത് എത്തിയത്. 

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ്മാരായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ എന്നിവർ ചേർന്ന് ഭൗതിക ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു. മുൻ എംഎൽഎ ടിവി ചന്ദ്രമോഹൻ, പാണഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ, മറ്റു പോഷക സംഘടന പ്രവർത്തകർ എന്നിവരും വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തർ, സഭാ ശുശ്രൂഷകന്മാർ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങി വൻ ജനാവലി സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments