കുടിവെള്ള ടാങ്ക് വിതരണം ചെയ്തു


പട്ടിക്കാട്.
2022-23 സാമ്പത്തിക വർഷത്തെ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. പദ്ധതി നിർവ്വഹണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 15 ടാങ്കുകളാണ് വിതരണം ചെയ്തത്. പ്ലാൻ ഫണ്ട് 90000 രൂപയും ഗുണഭോക്തൃവിഹിതം 30000 രൂപയും ഉൾപ്പെടെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പദ്ധതി നടത്തിപ്പിന് ചിലവാക്കുന്നത്. വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ടാങ്കുകൾ വിതരണം ചെയ്യുന്നത്. അസി. സെക്രട്ടറി എ. സെറീന, അസി. എസ്.സി പ്രമോട്ടർ അജിത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments