പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന് കീഴിൽ ചെന്നായ്പ്പാറയിൽ ആരംഭിക്കുന്ന അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് വിൽസൻ ചെമ്പനാൽ, സിപിഐഎം ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ മാത്യു നൈനാൻ, എം ബാലകൃഷ്ണൻ, മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ , കേരള കോൺഗ്രസ് (എം) ജില്ല സെക്രട്ടറി ബേബി നെല്ലിക്കുഴി, പ്രസാദ് മാത്യു, എം പി സാബു എന്നിവർ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, മുൻ എംഎൽഎ രാജാജി മാത്യു തോമസ് എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികൾ. ചെയർമാൻ എ.കെ കണ്ണൻ, കൺവീനർ വിൽസൻ ചെമ്പനാൽ. ആദ്യഘട്ടത്തിൽ വെജിറ്റബിൾ ആന്റ് ഫ്രൂട്ട്‌സ് പ്രോസ്സസിംഗ് സെന്ററിന്റെ നിർമ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, പ്രോസസിംഗ്, മാർക്കറ്റിംഗ് എന്നിവ ഈ കേന്ദ്രത്തിലൂടെ നടക്കും. ഉദ്ഘാടന പരിപാടിയിൽ മന്ത്രിമാർ, എം.എൽ.എ മാർ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രതികൾ, വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൺവീനർ അറിയിച്ചു.


0 Comments