വിദ്യാർത്ഥികളെ ഇറക്കി മടങ്ങി വരികയായിരുന്ന വാഹനം ചുവന്നമണ്ണിൽ അപകടത്തിൽപ്പെട്ടു; ഒഴിവായത് വൻ ദുരന്തം


ചുവന്നമണ്ണ്. പട്ടിക്കാട് ഗവൺമെൻറ് സ്‌കൂളുകളിലെ വിദ്യാർഥികളെ ഇറക്കി മടങ്ങി വരികയായിരുന്ന വാൻ അപകടത്തിൽപ്പെട്ടു. വാഹനത്തിൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. െ്രെഡവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈകിട്ട് 4.15 നാണ് അപകടം ഉണ്ടായത്. വഴുക്കുംപാറ, പൂവഞ്ചിറ എന്നീ പ്രദേശങ്ങളിൽ വിദ്യാർഥികളെ ഇറക്കി മടങ്ങി വരികയായിരുന്നു വാഹനം. ഇതിനിടെ ചുവന്നമണ്ണ് ബിവറേജിൽ നിന്നും മദ്യം വാങ്ങി പുറത്തിറങ്ങിയ ഇരുചക്രവാഹന യാത്രക്കാർ വാനിന് കുറുകെ ചാടുകയായിരുന്നു. ഇരുചക്രവാഹനത്തെ രക്ഷിക്കാൻ വാൻെ്രെഡവർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു. സർവീസ് റോഡിലാണ് വാഹനം മറിഞ്ഞത്.



Post a Comment

0 Comments