പട്ടിക്കാട്. തൊഴിൽ സംരംഭം എന്ന നിലയിൽ വിവിധ അയൽക്കൂട്ടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ സ്റ്റിച്ചിങ് സെന്റർ തുടങ്ങി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഇതിൽ 3.75 ലക്ഷം രൂപ സബ്‌സിഡിയാണ്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി സ്റ്റിച്ചിങ് സെന്റർ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷമോഹൻ, വാർഡ് മെമ്പർ ആനി ജോയ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ, വ്യവസായ വകുപ്പ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments