കനാലുകൾ അടിയന്തരമായി തുറക്കണം: മന്ത്രിക്ക് നിവേദനം നൽകി


പട്ടിക്കാട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പീച്ചി ഡാമിന്റെ ഇടതുകര, വലതുകര കനാലുകളിലൂടെ അടിയന്തരമായി വെള്ളം തുറന്നു വിടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് തെക്കുംപാടം വാർഡ് മെമ്പർ എം.ജെ അനീഷ് മന്ത്രി കെ. രാജന് നിവേദനം നൽകി. വേനൽ ചൂട് കടുത്തതോടെ വാഴകൃഷി ഉൾപ്പെടെയുള്ള കൃഷികൾ ഉണങ്ങിത്തുടങ്ങി. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പാണഞ്ചേരി പഞ്ചായത്തിലെ നെൽകൃഷി വിളവെടുപ്പ് ഉടനെ പൂർത്തിയാകുമെന്ന് കൃഷി ഓഫീസർ അറിയിച്ചതായും വാർഡ് മെമ്പർ പറഞ്ഞു.



Post a Comment

0 Comments