ഒരപ്പൻകെട്ട് ചാല് പുനർനിർമ്മിക്കണം: കർഷകർ നിവേദനം നൽകി


പട്ടിക്കാട്. ഒരപ്പൻകെട്ടിൽ നിന്ന് ചീനിക്കടവിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിച്ചിരുന്ന ചാല് തകർന്നത് പുനർനിർമ്മിക്കണെമെന്ന് ആവശ്യപ്പെട്ട് കർഷകരും പ്രദേശവാസികളും വാർഡ് മെമ്പർ രേഷ്മ സജീഷിന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. 2018ലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമാണ് ചാല് തകർന്നത്. ബണ്ടുകൾ മിക്കയിടത്തും തകർന്നതുകൊണ്ട്  വെള്ളം  ചീനിക്കടവിലേക്ക് എത്തുന്നില്ല.  പ്രദേശത്തെ അമ്പതോളം കർഷകരുടെ വാഴ, ജാതി, തെങ്ങ്, കവുങ്ങ്, തുടങ്ങിയ കൃഷികൾ കരിഞ്ഞുണങ്ങലിന്റെ ഭീഷണിയിലാണ്. ചാലിന്റെ പുനർനിർമ്മാണം പൂർത്തീകരിക്കണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.



Post a Comment

0 Comments