പീച്ചി. ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും ജില്ല പഞ്ചായത്തംഗം കെ. വി. സജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അധ്യക്ഷനായിരുന്നു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകനും എസ്.പി.സിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ആയിരുന്ന വി.സുകുമാരൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ഉപഹാരം സമ്മാനിച്ചു. പാണഞ്ചേരി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി.അനിത, ബ്ലോക്ക്പഞ്ചായത്തംഗം കെ.കെ.രമേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു തോസ്, ആരിഫ റാഫി, അജിത മോഹൻദാസ്, പി.ടി.എ പ്രസിഡന്റ് മുബീന നസീർ, വികസന സമിതി ചെയർമാൻ ചാക്കോ അബ്രഹാം, ഹെഡ്മിസ്ട്രസ് കെ.എം. ഡെയ്‌സി, പ്രിൻസിപ്പൽ എ. ഗിരീശൻ, സ്‌കൂൾ ചെയർമാൻ എ. ഇർഫാൻ എന്നിവർ സംസാരിച്ചു.


0 Comments