പീച്ചി. കേരള മീഡിയ അക്കാദമി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ സംഘടിപ്പിച്ച പഞ്ചദിന മാധ്യമസാക്ഷരതാ ക്യാമ്പ് 'സിതാർ 2022-23' സമാപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ നിന്നുള്ള 40 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികൾക്ക് മാധ്യമ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ അടിസ്ഥാന വിജ്ഞാനം ലഭ്യമാകുന്ന വിധത്തിലായിരുന്നു ക്യാമ്പ് ചിട്ടപ്പെടുത്തിയത്.
പത്രം ഓഫീസ്, ടിവി സ്റ്റുഡിയോ സന്ദർശനം, കാമറ പരിചയം, വീഡിയോ എഡിറ്റിംഗ്, അഭിമുഖം തയ്യാറാക്കൽ എന്നിവയിൽ പ്രായോഗിക പരിശീലനവും ക്യാമ്പിന്റെ ഭാഗമായിരുന്നു. സമാപനച്ചടങ്ങിൽ കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ. ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ എസ്. ബിജു ക്യാമ്പ് അവലോകനം നടത്തി. കെ.എഫ്.ആർ.ഐ. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി.വി.സജീവ്, ഹയർ സെക്കണ്ടറി വകുപ്പ് കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സ്‌റ്റേറ്റ് കോ ഓർഡിനേറ്റർ അസിം സി.എം., ജില്ലാ കോ ഓർഡിനേറ്റർമാരായ ഭരതരാജൻ കെ.എസ്., ഡോ. സുനിൽ കുമാർ ജി., ബിനോജ്, മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധൻ എന്നിവർ സംസാരിച്ചു.


0 Comments