കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വിലങ്ങന്നൂർ


വിലങ്ങന്നൂർ. ലോക കാൻസർ ദിനത്തിൽ നാടിനെ കാൻസർ വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻ. തൃശ്ശൂർ ജില്ലയിൽ കാൻസർ രോഗികൾ കൂടുതലുള്ള പഞ്ചായത്തുകളിൽ ഒന്നാണ് പണഞ്ചേരി. 200 ഓളം കാൻസർ രോഗികൾ പാണഞ്ചേരി പഞ്ചായത്തിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. കാൻസർ രോഗ സാധ്യത വർധിപ്പിക്കുന്ന പല കാരണങ്ങളിൽ ഒന്നായ പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് ഷൈജു കുര്യൻ പറഞ്ഞു. 

കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാർഡിൽ ആരെങ്കിലും പ്ലാസ്റ്റിക് കത്തിക്കുന്നതായി വിവരം നൽകിയാൽ രഹസ്യ വിവരം നൽകിയ ആൾക്ക് 2500 രൂപ പാരിതോഷികം നൽകുമെന്നും ഷൈജു അറിയിച്ചു. ആദ്യ പാരിതോഷികത്തിനുള്ള തുക ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച ലെഫ്റ്റനന്റ് കേണൽ രമണി ഐസക്ക് ഇടപ്പാറയിൽ നിന്നും പൊതുപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഏറ്റുവാങ്ങി കാൻസർ വിമുക്ത നാടിനായുള്ള പ്രവർത്തനങ്ങൾക്ക് മെമ്പർ തുടക്കം കുറിച്ചു.



Post a Comment

0 Comments