പട്ടിക്കാട്. പൂവൻചിറ മുരുകൻകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സർവ്വൈശ്വര്യ കാര്യസിദ്ധി പൂജയും തൈപ്പൂയവും ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ക്ഷേത്രം മേൽശാന്തി രമേഷിന്റെ കാർമികത്വത്തിൽ പ്രത്യേക പൂജകളും വിശേഷാൽ പൂജകളും നടന്നു. ശ്രീനാരായണ ഗുരുദേവ മന്ദിരത്തിൽ നിന്നും ചിന്തു പാട്ടിന്റെ അകമ്പടിയോടെ താലം എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തൈപ്പൂയത്തോട് അനുബന്ധിച്ച് വിശേഷാൽ പാലഭിഷേകവും ഉണ്ടായിരുന്നു. ക്ഷേത്രം രക്ഷാധികാരി രാജൻ കുര്യാക്കോട്ടിൽ, പ്രസിഡന്റ് ശശി കറുകയിൽ, സെക്രട്ടറി അനൂപ് കീരംകുന്നത്ത്, ട്രഷറർ വിജയൻ പുതുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അഭിരാജ് കൈതവളപ്പിൽ, ജോയിന്റ് സെക്രട്ടറി സജീഷ് പുതുശ്ശേരി കുടിയിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments