വാണിയംപാറ. ദേശീയപാത കൊമ്പഴയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ എറണാകുളം കുന്നത്തുനാട് വെമ്പിള്ളി സ്വദേശി രാധാകൃഷ്ണന്റെ മകൻ വിനോദ് കൃഷ്ണ (45) മരിച്ചു. രാത്രി 9:30 യോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ കുതിരാൻ തുരങ്കം എത്തുന്നതിന് മുൻപ് ആണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള പിക്കപ്പാണ് അപകടത്തിൽ പെട്ടത്.


0 Comments