പട്ടിക്കാട് . ഗവ.എൽ.പി സ്‌കൂളിന്റെ 115 ആം വാർഷികവും യാത്രയയപ്പ് സമ്മേളനവും നാളെ (ശനി) കാലത്ത് 11.30ന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് ആയിരിക്കെ സർവീസിൽ നിന്ന് വിരമിക്കുന്ന പി.സി നിർമലാ ദേവി ടീച്ചർക്ക് യാത്രയയപ്പ് നൽകും. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് പി.ടി.എ പ്രസിഡന്റ് പി.ജെ അജി, സീനിയർ അധ്യാപിക പി. നിഷ, സ്‌കൂൾ ലീഡർ പി.എസ്. റിതു ലക്ഷ്മി എന്നിവർ അറിയിച്ചു.


0 Comments