ഓർമ്മപ്പെരുന്നാളും തിരുശേഷിപ്പ് സ്ഥാപനവും നടത്തി


പട്ടിക്കാട്.
കണ്ണാറ സെന്റെ മേരിസ് യാക്കോബായ സുറിയാനി സുനോറാ പള്ളിയിൽ ഓർമ്മപ്പെരുന്നാളും തിരുശേഷിപ്പ് സ്ഥാപനവും നടത്തി. മോർ ഇഗ്‌നാത്യോസ് കുരിശുത്തൊട്ടിയിലെ ഓർമ്മ പെരുന്നാളും നടത്തി. മഞ്ഞിനിക്കര ദയറായിൽ കബറടക്കിയിരിക്കുന്ന മോറോൺ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പാണ് പള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ശ്രേഷ്ഠ കത്തോലിക്ക ബാവ ഡോക്ടർ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും ഇടവക മെത്രാപ്പോലീത്ത ഡോക്ടർ കുര്യാക്കോസ് മോർ ക്ലിമിസ് തിരുമേനിയുടെയും വൈദികരുടെയും കാർമികത്വത്തിലാണ് തിരുശേഷിപ്പ് സ്ഥാപന കർമ്മവും ഓർമ്മപ്പെരുന്നാളും ആഘോഷിച്ചത്. 

തിരുനാൾ ദിവസമായ ഞായറാഴ്ച പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബാന, നേർച്ച സദ്യ എന്നിവയ്ക്ക് ശേഷം ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു. പള്ളി വികാരി ബേസിൽ പൗലോസ് കൊല്ലാർമാലി, സെക്രട്ടറി കെ.വി. മനോജ് കദളി പറമ്പിൽ, ട്രസ്റ്റി കെ.പി. ബെന്നി കണ്ണേക്കാട്ട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments