സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട എല്ലാ സഹായങ്ങളും റോയി തോമസിന്റെ കുടുംബത്തിന് ചെയ്തു നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. തിരുവനന്തപുരത്ത് ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടി വന്നതിനാൽ ആണ് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതെന്ന് മന്ത്രി പറഞ്ഞു.
ഒരേ കലാലയത്തിൽ രണ്ട് രാഷ്ട്രീയപാർട്ടികളുടെ യുവജന സംഘടനകളുടെ നേതാക്കളായി തങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പരിമിതികൾക്ക് അപ്പുറമുള്ള നേതൃത്വ പാഠവവും പ്രവർത്തന മികവും റോയി തോമസിന്റെ അസാമാന്യ കഴിവുകൾ ആയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻറെ മരണം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല പ്രദേശവാസികൾക്കിടയിലും മറ്റു രാഷ്ട്രീയ പാർട്ടികൾക്കിടയിലും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.


0 Comments