സംസ്ഥാന ബജറ്റിനെതിരെ മഹിളാ കോൺഗ്രസിന്റെ 'സദ്ബുദ്ധി പ്രാർത്ഥനാ യജ്ഞം'


തൃശ്ശൂർ. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനവിരുദ്ധമാണ് എന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.  ധനമന്ത്രിക്ക് നല്ല ബുദ്ധി ഉണ്ടാകാനായി 'സദ്ബുദ്ധി പ്രാർത്ഥനാ യജ്ഞം' സംഘടിപ്പിക്കുകയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ പറഞ്ഞു. പെട്രോൾ, ഡീസൽ മുതൽ കുടിവെള്ളത്തിന് വരെ കരം ഉയർത്തിയിരിക്കുകയാണ്. ബഡ്ജറ്റിലൂടെ നികുതിക്കൊള്ള നടത്തുന്ന ധനമന്ത്രി തന്റെ ദുർവാശി വെടിയണമെന്നും അവർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ 4080 കിലോമീറ്റർ ദൂരം  ഷീബ രാമചന്ദ്രനും പങ്കെടുത്തിരുന്നു. ജില്ല പ്രസിഡന്റ്  ലീലാമ്മ തോമസ് അധ്യക്ഷയായി. സി.ബി.ഗീത, ബീന രവിശങ്കർ, സുബൈദ മുഹമ്മദ്, സോയ ജോസഫ്, വനജ ഭാസ്‌ക്കരൻ, തങ്കമണി കെ.എസ്, നിർമ്മല ടി, ലീല രാമകൃഷ്ണൻ, ജിന്നി ജോയ് തുടങ്ങി മഹിള കോൺഗ്രസിന്റെ  ഭാരവാഹികളുംനേതാക്കളും പ്രസംഗിച്ചു.



Post a Comment

0 Comments