മണ്ണുത്തി. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിലുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിലും, പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും, മലപ്പുറം ജില്ലയിലെ തവനൂരിലുമുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ ഫെബ്രുവരി മൂന്നാം വാരം മുതൽ കൃത്യതാ കൃഷി, പോളിഹൗസ് നിർമ്മാണം, മഴമറ നിർമ്മാണം, പോളിഹൗസുകളിലെ വിള പരിപാലനം, തുള്ളി നന/സ്പ്രിംഗ്ലർ ജല സേചന സംവിധാനങ്ങൾ സ്ഥാപിക്കൽ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയ കാർഷിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കൽ, മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കൽ എന്നീ വിഷയങ്ങളിൽ 18 മുതൽ 50 വയസു വരെ പ്രായമുളള സ്ത്രീകൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 09:30 മുതൽ വൈകീട്ട് അഞ്ചു മണി വരെയുള്ള സമയങ്ങളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയ്യതി: 10/02/2023. ഫോൺ നമ്പറുകൾ: 75948 99764, 0487 2370726


0 Comments